Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief Camps

Pathanamthitta

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ഹാ​യം എ​ത്തി​ച്ചു

റാ​ന്നി: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മാ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത​രാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മ​റ്റ് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ബെ​ഡ്ഷീ​റ്റു​ക​ൾ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്തു.

അ​യി​രൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​ഴ​ഞ്ചേ​രി, ചെ​റു​കോ​ൽ, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബെ​ഡ്ഷീ​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​ത്. ബെ​ഡ്ഷീ​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷി​നു കൈ​മാ​റി​ക്കൊ​ണ്ട് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ റെ​ജി താ​ഴ​മ​ൺ നി​ർ​വ​ഹി​ച്ചു. ഫാ. ​കെ.​എ. ചെ​റി​യാ​ൻ, കെ.​എ. വ​ർ​ഗീ​സ് ജോ​ബി ഈ​ശോ, ഷാ​ജി പ​ള്ളി​പ്പ​ടി​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പു​തു​പ്പ​റ​ന്പി​ൽ, തോ​ട്ട പ്പു​ഴ​ശേ​രി​യി​ൽ പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ, അ​യി​രൂ​രി​ൽ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​വേ​ലി, ചെ​റു​കോ​ലി​ൽ പ്ര​സി​ഡ​ന്‍റ് അ​ജീ​ന ന​ജീ​ബ്, എ​ന്നി​വ​ർ ബെ​ഡ്ഷീ​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

District News

ജി​ല്ലാ ക​ള​ക്‌​ട​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ക്യാ​മ്പു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കേ​ട്ടു. ദു​രി​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കു​വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും സം​ര​ക്ഷ​ണ​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പാ​ക്കി.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യു​ണ്ട്. ആ​റ​ന്മു​ള ജി​വി​എ​ച്ച്എ​സ്എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ അ​വ​ധി അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ കു​ട്ടി​ക​ളോ​ട് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​ള​ക്‌​ട​ർ പു​ഞ്ചി​രി​യോ​ടെ മ​റു​പ​ടി ന​ല്‍​കി.

District News

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി കെ​സി​സി

തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സോ​ണു​ക​ളി​ലൂ​ടെ സ​ഹാ​യ​മെ​ത്തി​ച്ചു തു​ട​ങ്ങി.

തി​രു​വ​ല്ല ഡ​യ​റ്റി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ മി​നു ജോ​ബി​ക്ക് ക്യാ​മ്പി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​പ്ര​കാ​ശ് പി ​തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി: മ​ന്ത്രി എം. ​ലി​ജു

കാ​യം​കു​ളം: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലാ​കെ 53 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ഇ​തി​നോ​ട​കം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ന്നും 813 കു​ടും​ബ​ങ്ങ​ളി​ലാ​യി 2635 ആ​ളു​ക​ളാ​ണ് ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​തെ​ന്നും സ​ഹ​ക​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. ക്യാ​മ്പു​ക​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​രി​പ്പു​ഴ തോ​ട്ടി​ൽ ഓ​രുമു​ട്ടു​ക​ളി​ൽ മാ​ലി​ന്യ​മ​ടി​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​ഴി​വാ​ക്കി മാ​ലി​ന്യം നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട എ​രു​വ മേ​ഖ​ല​യി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി പ്ര​ദേ​ശ​ത്തെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് ഒ​ഴു​കി​വ​രു​ന്ന പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും ക​രി​പ്പു​ഴ തോ​ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഓ​രു​മു​ട്ടു​ക​ളി​ൽ ത​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​യി​രു​ന്ന​ത്. ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ട്‌ ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മന്ത്രി മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

കാ​യം​കു​ളം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു വി​ല​യി​രു​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്നാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റുമാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, കെഎ​സ്ഇബി അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും വേ​ണ്ടിവ​ന്നാ​ൽ ക്യാ​മ്പു​ക​ൾ തു​റ​ക്കു​ന്ന​തി​നു​വേ​ണ്ട എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

District News

ചെ​ങ്ങ​ന്നൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി

ചെ​ങ്ങ​ന്നൂ​ർ: ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ളും സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി. ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, ശു​ചി​ത്വം, വൈ​ദ്യ​സ​ഹാ​യം, സു​ര​ക്ഷ തു​ട​ങ്ങി എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വീ​ഴ്ച​കൂ​ടാ​തെ ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി.
ദു​രി​ത​ബാ​ധി​ത​​രു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും കേ​ട്ട​റി​ഞ്ഞു. പ്ര​ള​യ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം​പി പ​റ​ഞ്ഞു.

District News

ജി​ല്ല​യി​ൽ 11 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ

ക​ണ്ണൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വ​ശ​ക്ത​മാ​യ മ​ഴ​യി​ൽ വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ൾ​പ്പെ​ടെ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ജി​ല്ല​യി​ൽ ആ​കെ 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 571 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പാ​ല​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.
ഇ​രി​ട്ടി താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ​ക്കെ​ടു​തി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. കൊ​ട്ടി​യൂ​ര്‍ പാ​ല്‍​ചു​ര​ത്തി​ല്‍ ചെ​കു​ത്താ​ന്‍ തോ​ടി​ന് സ​മീ​പം ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും റോ​ഡി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ ഇ​രി​ട്ടി താ​ലൂ​ക്കി ലാ​ണ്. ഇ​രി​ട്ടി​യി​ൽ നാ​ലു ക്യാ​ന്പു ക​ളും ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ൽ നാ​ലുംം പ​യ്യ​ന്നൂ​ർ താ​ലൂ​ക്കി​ൽ മൂ​ന്ന് ക്യാ​ന്പു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​രി​ട്ടി താ​ലൂ​ക്കി​ലെ ക്യാ​മ്പു​ക​ളി​ൽ 162 പേ​രാ​ണു​ള്ള​ത്. ത​ളി​പ്പ​റ​ന്പി​ലെ ക്യാ​ന്പു​ക​ളി​ൽ 243 പേ​രും പ​യ്യ​ന്നൂ​രി​ൽ 166 പേ​രു​മാ ണു​ള്ള​ത്. വ​യ​ത്തൂ​ർ നൂ​റു​ൽ ഹു​ദാ മ​ദ്ര​സ, വ​യ​ത്തൂ​ർ കോ​ളി​ത്ത​ട്ട് സെ​ന്‍റ് ജോ​ൺ​സ് എ​ൽ പി ​സ്കൂ​ൾ, ആ​റ​ളം ഓ​മ​ന​മു​ക്ക് അ​ങ്ക​ണ​വാ​ടി, ആ​റ​ളം ക​മ്യൂ​ണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ൾ തു​റ​ന്ന​ത്. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ൽ എ​രു​വേ​ശി വി​ല്ലേ​ജി​ലെ ര​ത്ന​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്‌​കൂ​ൾ, വെ​ള്ളാ​ട് വി​ല്ലേ​ജി​ലെ കാ​പ്പി​മ​ല വി​ജ​യ​ഗി​രി ജി​യു​പി​എ​സ്, പ​യ്യാ​വൂ​ർ വി​ല്ലേ​ജി​ൽ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ൾ.​

ഏ​രു​വേ​ശി വി​ല്ലേ​ജി​ലെ മാ​ന്ധം​കു​ണ്ട് പു​ഴ​യി​ൽ ജ​ല​നി​ര​പ്പ്‌ ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് മു​ൻ​ക​രു​ത​ലാ​യി ആ​റ് കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.​ചീ​ത്തം​പാ​റ ഉ​ന്ന​തി നി​വാ​സി​ക​ളാ​യ 140 പേ​രാ​ണ് ച​ന്ദ​ന​ക്കാം​പാ​റ ക്യാ​മ്പി​ലു​ള്ള​ത്. ഇ​രി​ട്ടി താ​ലൂ​ക്ക് വ​യ​ത്തൂ​ര്‍ വി​ല്ലേ​ജി​ലെ ഉ​ളി​ക്ക​ല്‍, പേ​ര​ട്ട, തൊ​ട്ടി​പ്പാ​ലം മേ​ഖ​ല​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. എ​ട്ട് കു​ടും​ബ​ങ്ങ​ളെ നൂ​റു​ല്‍ ഹു​ദ മ​ദ്ര​സ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ന്പ​ത് പു​രു​ഷ​ന്‍​മാ​രും എ​ട്ട് സ്ത്രീ​ക​ളും ഒ​ന്പ​തു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 26 പേ​രെ​യാ​ണ് മാ​റ്റി​ത്താ​മ​സി​പ്പി​ച്ച​ത്. ഇ​തേ വി​ല്ലേ​ജി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് കോ​ളി​ത്ത​ട്ട് സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് 11 പു​രു​ഷ​ന്‍​മാ​രും 10 സ്ത്രീ​ക​ളും അ​ഞ്ച് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 26 പേ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. ഇ​ന്ന​ലെ മൂ​ന്ന് ത​വ​ണ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.ക​ൾ വി​ല​യി​രു​ത്തി.

പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ പു​ളി​ങ്ങോം വി​ല്ലേ​ജി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ക​ര്‍​ണാ​ട​ക വ​നാ​ന്ത​ര്‍​ഭാ​ഗ​ത്ത് ഉ​രു​ള്‍ പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ച്ചാ​ല്‍ ഇ​ട​ക്കോ​ള​നി​യി​ലെ തു​രു​ത്തി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. കാ​നം വ​യ​ല്‍ കോ​ള​നി​യി​ല്‍ പു​ഴ​യോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന ര​ണ്ടു കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​ത്താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. പു​ളി​ങ്ങോം വി​ല്ലേ​ജി​ലെ ഇ​ട​വ​ര​മ്പ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് 10 കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മാ​വു​ന്തോ​ട് ആ​ന​യ​ടി​പ്പാ​ലം ത​ക​ര്‍​ന്നു. ച​ന്ദ​ന​ക്കാം​പാ​റ - ഏ​റ്റു​പാ​റ റോ​ഡി​ലാ​ണ് ഈ ​പാ​ലം. ഒ​ഴു​കി​വ​ന്ന മ​ര​ത്ത​ടി പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ ഇ​ടി​ച്ചാ​ണ് പാ​ലം ത​ക​ര്‍​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ മാ​ടാ​യി വേ​ങ്ങ​ര ക​ക്കാ​ട​പ്പു​റ​ത്ത് കൊ​ട​ക്ക ബാ​ല​കൃ​ഷ്ണ​ന്‍, ഭാ​ര്യ ജാ​ന​കി എ​ന്നി​വ​രുടെ മ​ണ്‍​ക​ട്ട വീ​ട് ത​ക​ര്‍​ന്നുവീ​ണു. അ​പ​ക​ട സ​മ​യ​ത്ത് ഇ​രു​വ​രും മ​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ത​ല​ശേ​രി താ​ലൂ​ക്കി​ലെ തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജ് വ​യ​ല​ളം ദേ​ശ​ത്ത് ഊ​രാ​ന്‍​കോ​ട്ട് ഹെ​വ​ന്‍ വീ​ട്ടി​ല്‍ സ​നീ​ഷ് എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു വീ​ണു. ആ​ള​പാ​യ​മി​ല്ല.

ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ മ​ണി​ക്ക​ട​വ് ടൗ​ണി​ല്‍ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പാ​നൂ​ര്‍ അ​ണി​യാ​രം ശി​വ​ക്ഷേ​ത്രം വ​ള​പ്പി​ലെ കി​ഴ​ക്ക് ഭാ​ഗം മ​തി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു.​ പാ​ണ​പ്പു​ഴ വി​ല്ലേ​ജ് ഏ​ര്യം കു​പ്പേ​രി​യി​ല്‍ സ​ല്‍​മാ​ന്‍ ഫാ​രി​സ് എ​ന്ന​യാ​ളു​ടെ വീ​ടി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു വീ​ണു. ആ​ള​പാ​യ​മി​ല്ല.

ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി മേ​ഖ​ല​ക​ളി​ലെ ഗ്രാ​മ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു

ആ​ല​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യും കു​ട​ക് മ​ല​ക​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലും കാ​ര​ണം ര​യ​റോം പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല ഗ്രാ​മ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. ജ​യ​ഗി​രി​യി​ൽ ത​യ്യി​ൽ ഷി​ബു​വി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്ത് ര​ണ്ടി​ട​ത്ത് ചെ​റി​യ തോ​തി​ൽ ഉ​രു​ൾ​പൊ​ട്ടി. വീ​ടി​നോ​ടു ചേ​ർ​ന്ന സ്ഥ​ല​വും കു​ളി​മു​റി​യും ഒ​ലി​ച്ചു​പോ​യി. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ താ​ളി​പ്പാ​റ, മൂ​ന്നാം​തോ​ട്, മാ​മ്പൊ​യി​ൽ കാ​രി​ക്ക​യം, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​മ​ല, പൈ​ത​ൽ​മ​ല പ്ര​ദേ​ശം, ര​യ​റോം പ​ര​പ്പ പ്ര​ദേ​ശ​വും ഒ​റ്റ​പ്പെ​ട്ടു. ര​യ​റോം-​പ​ര​പ്പ-​കാ​ർ​ത്തി​ക​പു​രം പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ വെ​ള്ളം ക​യ​റി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​യ​റോം ടൗ​ണി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. ഫ​ർ​ലോം​ഗ്ക​ര​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​ക​ളു​ള്ള​തി​നാ​ൽ ഉ​ന്ന​തി​യി​ലെ 80 കു​ടം​ബ​ങ്ങ​ളെ കാ​പ്പി​മ​ല യു​പി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ താ​ളി​പ്പാ​റ, അ​രി​വ​ള​ഞ്ഞ​പൊ​യി​ൽ, പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. മ​ണ​ക്ക​ട​വ്-​കാ​രി​ക്ക​യം പാ​ല​ത്തി​ലും മൂ​ക്ക​ട പാ​ല​വും വെ​ള്ള​ത്തി​നി​ട​യി​ലാ​യി. ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ പു​ഴ​ക​ളും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി. ഉ​ദ​യ​ഗി​രി താ​ളി​പ്പാ​റ മെ​ക്കാ​ഡം റോ​ഡി​ൽ മൂ​ന്നാം​തോ​ട്ടി​ൽ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ റോ​ഡി​ന് സ​മീ​പ​ത്തെ ത​യ്യ​ൽ​ക​ട പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും പ​റ​മ്പു​ക​ളി​ലും വെ​ള്ളം ക​യ​റി.

വ​ണ്ണാ​യി​ക്ക​ട​വ് പാ​ലം ക​ര​ക​വി​ഞ്ഞു

പ​യ്യാ​വൂ​ർ: ക​ന​ത്ത​മ​ഴ​യും ക​ർ​ണാ​ട​ക ഉ​ൾ​വ​ന​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ലും കാ​ര​ണം മ​ല​യോ​ര​ത്ത് പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പ​യ്യാ​വൂ​ർ വ​ണ്ണാ​യി​ക്ക​ട​വ് പാ​ലം ക​രക​വി​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പോ​ലീ​സും നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​ഡ് ഗ​താ​ഗ​തം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ഒ​ഴു​കി​വ​ന്ന് പാ​ല​ത്തി​ൻ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. പു​തി​യ പാ​ല​ത്തി​നാ​യി മു​റ​വി​ളി തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​യ്യാ​വൂ​ർ ആ​ടാം​പാ​റ​യി​ലും ച​ന്ദ​ന​ക്കാം​പാ​റ​യി​ലും വ​ഞ്ചി​യ​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ണ്ട്. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​താ​നും ചെ​റു​പാ​ല​ങ്ങ​ളും ക​ര​ക​വി​ഞ്ഞി​ട്ടു​ണ്ട്.

കാ​രി​ക്ക​യം പാ​ലം മു​ങ്ങി മാ​മ്പൊ​യി​ൽ ഒ​റ്റ​പ്പെ​ട്ടു

മ​ണ​ക്ക​ട​വ്: കാ​രി​ക്ക​യം പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മാ​മ്പൊ​യി​ൽ മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ർ​ണ്ണാ​ട​ക വ​ന​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ചീ​ക്കാ​ട്, മ​ണ​ക്ക​ട​വ്, മു​ക്ക​ട പു​ഴ​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി. മ​ണ​ക്ക​ട​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പാ​ല​ത്തി​ൽ വെ​ള്ളം ക‍​യ​റി​യ​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ക്ഷേ​ത്ര​ത്തി​ൽ കു​ടു​ങ്ങി.

യാ​ത്ര​ക്കാ​രു​മായി ബ​സ് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി

ശ്രീ​ക​ണ്ഠ​പു​രം: തു​ന്പേ​നി​യി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി. പ​യ്യാ​വൂ​ർ ഭാ​ഗ​ത്തു നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് വെ​ള്ളം നി​റ​ഞ്ഞ റോ​ഡി​ൽ കു​ടു​ങ്ങി​യ​ത്.​ ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ഉ​യ​ർ​ന്നു.​ ശ്രീ​ക​ണ്ഠ​പു​രം ചെ​ങ്ങ​ളാ​യി​ൽ താ​ഴ്ന്ന​ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ശ്രീ​ക​ണ്ഠ​പു​രം മാ​ർ​ക്ക​റ്റി​ലെ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ മാ​റ്റി. പൊ​ടി​ക്ക​ളം-വെ​ണ്ണ​ക്കു​ന്ന് റോ​ഡി​ലും പൊ​ടി​ക്ക​ളം-മ​ട​മ്പം റോ​ഡി​ലും വെ​ള്ളം ക​യ​റി. അ​ല​ക്സ് ന​ഗ​ർ, കൈ​ത​പ്രം, മ​ട​മ്പം, കാ​ഞ്ഞി​ലേ​രി, ബാ​ല​ങ്ക​രി ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി.

കു​ത്തൊ​ഴു​ക്കി​ൽ പാ​ലം ത​ക​ർ​ന്നു

ച​ന്ദ​ന​ക്കാം​പാ​റ: മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഏ​റ്റു​പാ​റ റോ​ഡി​ലെ മാ​വും തോ​ട് പാ​ലം ത​ക​ർ​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പാ​ല​ത്തി​ന്‍റെ തു​ണു​ക​ൾ ചെ​രി​ഞ്ഞ് പാ​ലം വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഏ​റ്റു​പാ​റ ആ​ന​യ​ടി പ്ര​ദേ​ശ​ത്ത് ചെ​റി​യ തോ​തി​ൽ ഉ​രു​ൾ പൊ​ട്ടി. സം​ഭ​വ​സ്ഥ​ലം അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ വെ​ള്ളം ക​യ​റി

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ച​പ്പാ​ര​പ്പ​ട​വ് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. ക​രു​വ​ഞ്ചാ​ല്‍ കോ​ട്ട​ക്ക​ട​വ് പാ​ലം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.​ആ​ല​ക്കോ​ട്- റ​യ​രോം- പ​ര​പ്പ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ താ​ളി​പ്പാ​റ​യി​ലും അ​രി​വി​ള​ഞ്ഞ​പൊ​യി​ലി​ലും മ​ണ്ണി​ടി​ച്ച​ല്‍ ഉ​ണ്ടാ​യ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ണ​ക്ക​ട​വ് തു​രു​ത്തി​ലെ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് ചു​റ്റും വെ​ള്ളം ക​യ​റി അ​മ്പ​ല​ത്തി​ല്‍ കു​ടു​ങ്ങി പോ​യ പു​ജാ​രി​യെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ക്ഷി​ച്ച് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

District News

മ​ല​പ്പു​റ​ത്ത് 70 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി 13 കു​ടും​ബ​ങ്ങ​ളെ വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി.

മ​ഞ്ചേ​രി വി​ല്ലേ​ജി​ൽ വ​ലി​യ​ട്ടി​പ​റ​ന്പ് അ​ങ്ക​ണ​വാ​ടി​യി​ലും എ​ട​വ​ണ്ണ ചെ​റു​മ​ണ്ണ് അ​ങ്ക​ണ​വാ​ടി​യി​ലും പാ​ണ​ക്കാ​ട് മ​അ്ദി​നു​ൽ ഉ​ലൂം മ​ദ്ര​സ​യി​ലും നെ​ടി​യി​രു​പ്പ് ജി​ഡ​ബ്ല്യു​പി​എ​സ് സ്കൂ​ളി​ലും ആ​ണ് ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ച​ത്. 24 പു​രു​ഷ​ൻ​മാ​രും 22 സ്ത്രീ​ക​ളും 20 കു​ട്ടി​ക​ളും നാ​ല് മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ 70 പേ​രെ​യാ​ണ് ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ മാ​റി താ​മ​സി​ക്ക​ണം. അ​ധി​കൃ​ത​ർ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഉ​ട​ൻ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ട​താ​ണ്.

പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. മീ​ൻ പി​ടി​ക്കു​ന്ന​ന​തി​നോ കു​ളി​ക്കു​ന്ന​തി​നോ തോ​ട്, പു​ഴ, മ​റ്റു ജ​ലാ​ശ​യ​ങ്ങ​ൾ, ഡാ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​ത്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ക്യാ​ന്പു​ക​ളി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ആ​ശ​ങ്ക​യി​ല്‍
മ​ല​യോ​രം

ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഴ ക​ന​ത്തോ​ടെ ആ​ശ​ങ്ക. ഇ​ട​മു​റി​യാ​ത്ത മ​ഴ ശ​ക്തി​പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ പ്ര​വ​ച​നം മ​ല​യോ​ര ജ​ന​ത​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.മ​ണ്ണും ചെ​ളി​യും ഒ​ലി​പ്പു​ഴ​യി​ല്‍ വ​ന്ന​ടി​ഞ്ഞ് പു​ഴ​യു​ടെ ആ​ഴം കു​റ​ഞ്ഞ​തി​നാ​ല്‍ പു​ഴ​യോ​ര​വാ​സി​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മ​ണ​ല്‍​വാ​ര​ലി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഒ​ലി​പ്പു​ഴ​യി​ല്‍ മ​ണ​ല്‍​തി​ട്ട​ക​ളു​ണ്ടാ​യ​ത്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ പു​ഴ​യോ​ര​ങ്ങ​ളി​ലും മ​ല​മ​ട​ക്കു​ക​ളി​ലും വ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Kerala

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

District News

മ​റ്റ​ത്തൂ​രി​ല്‍ ഒ​മ്പ​തു​ കു​ടും​ബ​ങ്ങ​ള്‍ ദു​രി​താ​ശ്വാ​സക്യാ​മ്പി​ല്‍

മ​റ്റ​ത്തൂ​ര്‍: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡി​ലു​ള്ള അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ താ​ല്‍​ക്കാ​ലി​ക ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.

ഇ​ത്തു​പ്പാ​ട​ത്ത് മ​ല​യോ​ടു​ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച മ​റ്റ​ത്തൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ തു​റ​ന്ന ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നാ​യി 15 പേ​രാ​ണ് മ​റ്റ​ത്തൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലു​ള്ള​ത്.

മ​റ്റ് അ​ഞ്ചു​വീ​ട്ടു​കാ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം​മാ​റ്റി. ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ഉ​ള്‍​പ്പ​ട​യെു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ മ​റ്റ​ത്തൂ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം ക്യാ​മ്പി​ലെ​ത്തി മു​ഴു​വ​ന്‍​പേ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.

കാ​വ​നാ​ടു​ള്ള നാ​ലു​കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നാ​യി 14 പേ​രെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി കാ​വ​നാ​ട് ഗ്രാ​മ​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

District News

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ജൂൺ 26, 2025-ന് കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതിനെത്തുടർന്ന് ജില്ലാ ഭരണകൂടം വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലാണ് കൂടുതൽ മഴ ലഭിച്ചത്.

കടലുണ്ടിപ്പുഴ, ചാലിയാർ, കുറ്റ്യാടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വിനോദയാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചുചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

Latest News

Corehub Up